തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം | Free training in career-oriented courses

കെൽട്രോൺ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കെൽട്രോൺ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി കോഴ്‌സുകൾ കഴിഞ്ഞ പട്ടികജാതി വിദ്യാർത്ഥികൾക്ക് വിവിധ ജില്ലകളിലെ കെൽട്രോൺ നോളജ് സെന്ററുകളിലാണ് സൗജന്യ പരിശീലനം നൽകുന്നത്. 

മൂന്നു മുതൽ ആറുമാസം വരെയാണ് കോഴ്‌സുകളുടെ ദൈർഘ്യം. താത്പര്യമുള്ള വിദ്യാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കോപ്പി, ഫോട്ടോ എന്നിവ സഹിതം സ്‌പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ മെയ് 20 നകം അപേക്ഷ സമർപ്പിക്കണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് : 7356789991, 8714269861


Topic: Free training in career-oriented courses at Keltron

Post a Comment

Previous Post Next Post