എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു
പാലക്കാട് : ചിറ്റൂര്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലേക്ക് പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു.
പട്ടഞ്ചേരി, എരുത്തേമ്പതി ഗ്രാമപഞ്ചായത്തുകളിലാണ് എന്യൂമറേറ്റര്‍മാരെ ആവശ്യമുള്ളത്. യോഗ്യത പ്ലസ് ടു/തത്തുല്യം. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയണം. താത്പര്യമുള്ളവര്‍ മെയ് 10 ന് വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാര്‍ഡിന് പരമാവധി 3600 രൂപ ഹോണറേറിയം ലഭിക്കും.
ഫോണ്‍: 04923 291184.
