AIIMS APPLICATION FOR ENTRANCE EXAMINATION 2019
എയിംസ് ( ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ഈവര്‍ഷം ആറു പുതിയ കേന്ദ്രങ്ങള്‍കൂടി ആരംഭിക്കും. ബത്തിന്‍ഡ, ദിയോഗര്‍, ഗോരഖ്പുര്‍, കല്യാണി, റായ്ബറേലി, തെലങ്കാന എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ . അങ്ങനെ 15 എയിംസുകളിലായി മൊത്തം 1200 സീറ്റുകള്‍ എം.ബി.ബി.എസിന് ഉണ്ടാകും. മൊത്തം സീറ്റില്‍ 609 എണ്ണം അണ്‍റിസര്‍വ്ഡ് ആണ്. ഒ.ബി.സി. 324, എസ്.സി. 180, എസ്.ടി. 87. ഓരോ വിഭാഗത്തിലും അഞ്ച് ശതമാനം സീറ്റ് ഭിന്നശേഷിവിഭാഗത്തിന് നല്‍കും.
ആവശ്യമുള്ള ഫീസ്
പഠനത്തിന് ട്യൂഷന്‍ ഫീസ് 1350 രൂപയാണ്. പ്രവേശനസമയത്ത് രജിസ്ട്രേഷനായി നൽകേണ്ടത് 25 രൂപ, കോഷന്‍ ഡെപ്പോസിറ്റ് -100 രൂപ, ലബോറട്ടറി ഫീസിനത്തിൽ 90 രൂപ, സ്റ്റുഡന്റ് യൂണിയന്‍ ഫീസായി 63 രൂപ എന്നിവയും നല്‍കണം. ഹോസ്റ്റളിൽ താമസിക്കുന്നതിന് ഫീസായി 4228 രൂപ വരും.
പ്രവേശനത്തിനുള്ള പരീക്ഷയെക്കുറിച്ച്
ഓണ്‍ലൈനായി കംപ്യൂട്ടര്‍ അധിഷ്ഠിതമായാണ് പരീക്ഷ നടത്തുക . ഈ പരീക്ഷാ മേയ് 25, 26 തീയതികളില്‍ രാവിലെ ഒന്‍പത് മുതല്‍ 12.30 വരെ, ഉച്ചയ്ക്ക് മൂന്നുമുതല്‍ 6.30 വരെയുമാണ് നടത്തുക.
പരീക്ഷാ യോഗ്യത നിർണ്ണയം
പരീക്ഷയില്‍ യോഗ്യത നേടാന്‍ ജനറല്‍ വിഭാഗക്കാര്‍ 50 ശതമാനം സ്‌കോര്‍ നേടണം. ഒ.ബി.സി., പട്ടിക വിഭാഗക്കാര്‍ നേടേണ്ട മാർക്ക ശതമാനം യഥാക്രമം 45, ൪൦ എന്നിങ്ങനെയാണ്.
അപേക്ഷ സമർപ്പിക്കേണ്ടത്
മാര്‍ച്ച് 12 ന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aiimsexams.org സന്ദര്‍ശിക്കുക.
