NABARD NOTIFICATION 69 VACANCIES
കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റില് (നബാര്‍ഡ്) ഡെവലപ്‌മെന്റ് അസിസ്റ്റന്റ് 62 , അസിസ്റ്റന്റ് മാനേജര്‍ 7 . രണ്ടിനും വെവ്വേറെ അപേക്ഷിക്കണം.
ഡെവലപ്‌മെന്റ് അസിസ്റ്റന്റ്
ഒഴിവ്: 62
ശമ്പളം: 13150-34990 രൂപ. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം., എസ്.സി./ എസ്.ടി./ അംഗപരിമിതര്‍ക്ക് ബിരുദത്തിന് മാര്‍ക്ക് നിബന്ധനയില്ല. ഇവര്‍ ബിരുദം ജയിച്ചാല്‍ മതി.
ഉദ്യോഗാര്‍ഥികള്‍ ഏത് സംസ്ഥാനത്തെ ഒഴിവുകളിലേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.
പ്രായം: 2018 ഓഗസ്റ്റ് 1-ന് 18-35. 1983 ഓഗസ്റ്റ് 2-നും 2000 ഓഗസ്റ്റ് 1-നും ഇടയില്‍ ജനിച്ചവരാവണം(രണ്ട് തീയതികളും ഉള്‍പ്പെടെ).
എസ്.സി., എസ്.ടിക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് 3 വര്‍ഷവും അംഗപരിമിതര്‍ക്ക് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് സര്‍വീസ് കാലയളവിന് പുറമേ മൂന്ന് വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും. വിധവകള്‍/ വിവാഹ മോചിതരായ വനിതകള്‍ എന്നിവര്‍ക്ക് 10 വര്‍ഷത്തെ ഇളവുണ്ട്.
സിലബസ് വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷ: http://www.nabard.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ്, വിരലടയാളം, വെള്ളപേപ്പറില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ ഡിക്ലറേഷന് (ഡിക്ലറേഷന്‍ വെബ്‌സൈറ്റില്‍ വിജ്ഞാപനത്തോടൊപ്പം നല്‍കിയിട്ടുണ്ട്) എന്നിവ സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം.
അപേക്ഷാ ഫീസ്: 450 രൂപ. എസ്.സി./ എസ്.ടി./ അംഗപരിമിതര്‍/ വിമുക്തഭടര്‍ക്ക് 50 രൂപ മാത്രം.
ഫീസ് ഓണ്‍ലൈനായി സെപ്റ്റംബര്‍ 12 വരെ സ്വീകരിക്കും. ഇതിനുള്ള ലിങ്ക് നബാര്‍ഡ് വെബ്‌സൈറ്റിലുണ്ട്.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 12.
അസിസ്റ്റന്റ് മാനേജര്‍ (പി& എസ്.എസ്.)
ഒഴിവ്: 7 (ജനറല്‍-3, ഒ.ബി.സി.-3, എസ്.സി.-1)
ശമ്പളം: 28150- 55600 രൂപ.
പ്രായം: 2018 ഓഗസ്റ്റ് 1-ന് 25-40. വയസ്സിളവ് ലഭിക്കില്ല. 1978 ഓഗസ്റ്റ് 2-നും 1993 ഓഗസ്റ്റ് 1-നും ഇടയില്‍ ജനിച്ചവരാവണം(രണ്ട് തീയതികളും ഉള്‍പ്പെടെ).
യോഗ്യത: ആര്‍മി/ നേവി/ എയര്‍ഫോഴ്‌സില്‍ കമ്മിഷന്‍ഡ് ഓഫീസറായി 5 വര്‍ഷത്തെ സേവന പരിചയം. സാധുതയുള്ള വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡുണ്ടാവണം.
അപേക്ഷാ ഫീസ്: 750 രൂപ. എസ്.സി., എസ്.ടിക്കാര്‍ക്ക് 100 രൂപ. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. ഇതിനുള്ള ലിങ്ക് നബാര്‍ഡ് വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷ: http://www.nabard.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 12.