BORDER SECURITY FORCE (BSF) 139 VACANCIES LATEST NOTIFICATION
എന്‍ജിനീയറിങ് സെറ്റ് അപ്പ് വിഭാഗത്തിലേക്ക് സബ് ഇന്‍സ്പെക്ടര്‍ (വര്‍ക്‌സ്), ജൂനിയര്‍ എന്‍ജിനീയര്‍/സബ് ഇന്‍സ്പെക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കും അപേക്ഷിക്കാം.
സബ് ഇന്‍സ്പെക്ടര്‍ (വര്‍ക്‌സ്): സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ.
ജെ.ഇ./എസ്.ഐ. (ഇലക്ട്രിക്കല്‍): ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ.
പ്രായം(രണ്ട് തസ്തികകള്‍ക്കും): 30 വയസ്സ് കവിയരുത്. സംവരണവിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും.
ശമ്പളം: 35400-112400 രൂപ
അപേക്ഷാഫീസ്: 200 രൂപ.പോസ്റ്റല്‍ ഓര്‍ഡര്‍/ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയാണ് ഫീസടയ്ക്കേണ്ടത്. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ബി.എസ്.എഫ്. ജീവനക്കാര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസ് വേണ്ട.
അപേക്ഷ: http://www.bsf.nic.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ അയയ്ക്കേണ്ട വിലാസവും ഡിമാന്‍ഡ് ഡ്രാഫ്റ്റ്/പോസ്റ്റല്‍ ഓര്‍ഡര്‍ എടുക്കേണ്ട വിലാസവും വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ടാകും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 1.